SignIn
Kerala Kaumudi Online
Saturday, 27 July 2024 9.11 AM IST

ഡോക്ടറെപോലും കാണാതെ മലയാളികൾ 'ആഹാരമാക്കിയ' മരുന്ന്, ജീവനെടുക്കാൻ ഇതുമാത്രം മതി, പുതിയ പഠനങ്ങൾ കണ്ണുതുറപ്പിക്കും

paracetamol

'ദേഹത്ത് നല്ല ചൂട്, ഒരു പനി വരുന്ന ലക്ഷണമുണ്ടല്ലോ?, ഈ ഒരു ചോദ്യത്തിന് ഇന്നത്തെ കാലത്ത് നമ്മൾ മലയാളികൾ അടക്കം പറയുന്ന ഒരു മറുപടിയുണ്ട്, 'കുഴപ്പമില്ല, രാത്രി ഒരു പാരസെറ്റമോൾ കഴിച്ചാൽ മതി'. ഡോക്ടറുടെ കുറിപ്പടി പോലും ഇല്ലാതെ സ്വയം ഡോക്ടറായി ഇന്ന് എല്ലാവരും സേവിക്കുന്ന ഒരു മരുന്നായി മാറി പാരസെറ്റമോൾ.

കഴിഞ്ഞ 50 വർഷങ്ങളായി വേദന സംഹാരിയായി കണക്കാക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ. വേഗത്തിലുള്ള ആശ്വാസം ലഭിക്കുന്നത് കൊണ്ട് തന്നെ എല്ലാവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും പാരസെറ്റമോളിനെ തന്നെ. എന്നാൽ എന്തും അമിതമായാൽ ഹാനികരം തന്നെയാണ്.

ഇപ്പോഴിതാ പാരസെറ്റമോളിന്റെ ഉപയോഗത്തെക്കുറിച്ച് വിദേശ സർവ്വകലാശാല നടത്തിയ പഠനങ്ങൾ നമ്മുടെ കണ്ണുതുറപ്പിക്കും. സ്ഥിരമായി രോഗശാന്തിക്ക് വേണ്ടി പാരസെറ്റമോളിനെ ആശ്രയിക്കുന്നവർ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുമെന്നാണ് എഡിൻബർഗ് സർവ്വകലാശാലയിലെ ചഠനങ്ങൾ പറയുന്നത്..വിശദമായി പരിശോധിക്കാം...

പാരസെറ്റമോളിനെ പേടിക്കേണ്ടതുണ്ടോ?
പാരസെറ്റമോൾ കഴിക്കുന്നവരുടെ കരളിന് വലിയ തകരാറുകൾ സംഭവിക്കുമെന്നാണ് എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് കരളിനെ ബാധിക്കുന്നതായുള്ള കണ്ടെത്തൽ ഗവേഷകർ നടത്തിയത്. 'സയന്റിഫിക്' എന്ന ജേണലിൽ ഇതേക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ, കരളിലെ കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഘടനാപരമായ കൂടിച്ചേരലുകളെ പാരസെറ്റമോളിന്റെ ഉപയോഗം നശിപ്പിക്കും.

'മനുഷ്യന്റെയും എലിയുടെയും കരൾ കോശങ്ങളിൽ പാരസെറ്റമോളിന്റെ സ്വാധീനത്തെക്കുറിച്ച് എഡിൻബർഗ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ വ്യക്തമായി പഠിച്ചു, ചില സമയങ്ങളിൽ, അടുത്തുള്ള കോശങ്ങൾ തമ്മിലുള്ള ഘടനാപരമായ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതിലൂടെ പാരസെറ്റമോൾ കരളിനെ നശിപ്പിക്കുമെന്ന് പരിശോധനകൾ തെളിയിച്ചു'

'പാരസെറ്റമോളിന്റെ ഉപയോഗം കരളിന്റെ ടിഷ്യു ഘടനയിൽ തകരാറുണ്ടാക്കുന്നു. ഇതോടൊപ്പം കോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെയും വരും. ഭാവിയിൽ ഇത് മരണത്തിന് വരെ കാരണമാകും'. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഒരു വ്യക്തിക്ക് ദിവസം നാല് ഗ്രാം വരെ പാരസെറ്റമോൾ ഉപയോഗിക്കാം. വേദനയിൽ നിന്നും രക്ഷ നേടാൻ ഇതാണ് ശരിയായ ഡോസേജ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നാൽ, പാരസെറ്റമോളിൽ അടങ്ങിയ വിഷാംശം മൂലമുണ്ടാകുന്ന കരൾ രോഗം ക്യാൻസർ, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധിപ്പിക്കുമെന്ന് കണ്ടെത്തിയ ആദ്യ പഠനമാണിത്. സ്‌കോട്ടിഷ് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും, ഓസ്ലോ സർവകലാശാലകളിലെയും ഗവേഷകർ പഠനത്തിൽ പങ്കെടുത്തിട്ടുണ്ട്.

paracetamol

സുരക്ഷിതമാണോ?

1960 കാലഘട്ടങ്ങളിലാണ് പാരസെറ്റമോളിന് ജനപ്രീതി ലഭിക്കുന്നത്. ആസ്പിരിനും ഇബുപ്രോഫെൻ പോലുള്ള നോൺസ്റ്റിറോയിഡൽ ആന്റിഇൻഫ്ളമേറ്ററി മരുന്നുകൾ ഗ്യാസ്ട്രിക് രക്തസ്രാവം, അൾസർ, മറ്റ് ഗുരുതരമായ പാർശ്വഫലങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് ആളുകൾ കരുതിയപ്പോഴായിരുന്നു ഇത്. പാരസെറ്റമോളിന്റെ ദീർഘകാല ഉപയോഗം ആന്തരിക രക്തസ്രാവത്തിന് കാരണമാകുമെന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ ഡാറ്റയും ഉണ്ടായിരുന്നു.

പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷൻ 2013ൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചർമ്മത്തെ ബാധിക്കുന്ന ടോക്സിക് എപിഡെർമൽ നെക്രോലൈസിസ്, അക്യൂട്ട് ജനറലൈസ്ഡ് എക്സാന്തെമാറ്റസ് പ്സ്റ്റുലോസിസ്, സ്റ്റീവൻസ്‌ജോൺസൺ സിൻഡ്രോം എന്നീ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗത്തിന് ചികിത്സ തേടുന്ന രോഗികൾക്ക് പാരസെറ്റമോൾ നൽകരുതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. പാരസെറ്റമോളിന് പരിമിതമായ പ്രയോജനമുണ്ട്. എന്നാൽ പാരസെറ്റമോളിന്റെ ഉയർന്ന ഡോസ് ഹൃദയം, ദഹനനാളം, വൃക്ക എന്നിവയുമായി ബന്ധമുണ്ടെന്ന് മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. എന്നാൽ ആരോഗ്യ വിദഗ്ദ്ധർ ഈ നിർദ്ദേശം തള്ളിയിട്ടുണ്ട്.

paracetamol

പാരസെറ്റമോൾ ഡോസ്

ടാബ്ലെറ്റുകൾ, ക്യാപ്സ്യൂൾ, സിറപ്പ് പൗഡർ എന്നീ രൂപങ്ങളിൽ എല്ലാം പാരസെറ്റമോൾ ലഭ്യമാണ്. ടാബ്ലെറ്റുകൾ 500 എംജി ഡോസുകളിലും 120 എംജി, 500എംജി എന്നീ ഡോസുകളിൽ സിറപ്പും ലഭ്യമാണ്. എൻഎച്ച്എസ് പറയുന്നത് അനുസരിച്ച് ഒരു മുതിർന്ന വ്യക്തിക്ക് 500 എംജി ഡോസ് പാരസെറ്റമോളാണ് ഡോക്ടർമാർ നൽകുന്നത്. 50 കിലോ ഗ്രാമിൽ താഴെയുള്ള വ്യക്തിയാണെങ്കിൽ പാരസെറ്റമോൾ കഴിക്കുന്നത് ഡോക്ടർമാരുടെ നിർദ്ദേശത്താൽ മാത്രമായിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, EXPLAINER, KERALA, PARACETAMOL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.