SignIn
Kerala Kaumudi Online
Saturday, 27 July 2024 8.36 AM IST

'കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം ജനങ്ങൾക്ക് തുറന്നു കൊടുക്കണം'

chathoram
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയാ പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും വൃത്തിയായി പരിപാലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എസ്. പ്രേംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എസ്. രാമദാസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് കെ. ദാമോദരൻ, പ്രസിഡന്റ് പി.എസ്. ജയകുമാർ, രഹന പി. ആനന്ദ്, എം.വി. രജീഷ്, എ.എ. സാബു, എം.പി. സന്തോഷ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് നടത്തിയ പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.