തിരുവനന്തപുരം :ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ മലങ്കര ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ഉള്ളൂർ ശാഖയുടെ ഉദ്ഘാടനം ഇന്ന് 11ന് എം. മുകേഷ് എം. എൽ. എ നിർവഹിക്കും. ഇന്ത്യയിൽ ആദ്യമായി ഡയമണ്ട് ആഭരണങ്ങൾക്ക് വായ്പയും വിപണിവിലയുടെ 90 ശതമാനം വരെ സ്വർണവായ്പയും ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ നൽകും. എല്ലാ ദിവസവും 24 മണിക്കൂറും ഈ ശാഖ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.വ്യാപാരികൾക്കും മാസശമ്പളക്കാർക്കും അനുയോജ്യമായ വ്യക്തിഗത, വാഹന, ഭൂപണയ വായ്പകളും ഇവിടെയുണ്ട്, സ്വയം സഹായസംഘങ്ങൾക്കും വ്യാപാരികൾക്കും ദിവസ അടവിനുള്ള പ്രതിദിന വായ്പകളും ലഭിക്കും.
ആദ്യ ഡയമണ്ട് വായ്പയുടെ ഉദ്ഘാടനം സിനിമ താരം ആര്യബാബുവും ആദ്യ വായ്പാ വിതരണം വ്യാപാരി, വ്യവസായി സംസ്ഥാന പ്രസിഡന്റ് പാളയം അശോകനും നിർവഹിക്കും.
കോർപ്പറേഷൻ കൗൺസിലർ എൽ.എസ് ആതിരയിൽ നിന്നും ആദ്യനിക്ഷേപം സ്വീകരിക്കും. സൊസൈറ്റിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജിസോ ബേബി, സി.ജി.എം കെ. രമേശ്, ജി.എം പി. ധനഞ്ജയൻ, ബാർ കൗൺസിൽ പ്രസിഡന്റ് എസ്.എസ് ബാലു ആനയറ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |