SignIn
Kerala Kaumudi Online
Saturday, 27 July 2024 6.29 AM IST

ഓസ്‌ട്രേലിയയിലെ ലിയോണാർഡോയെ ഏറ്റെടുത്ത് യു.എസ്.ടി

ust

കൊച്ചി: ഓസ്‌ട്രേലിയയിലെ ഐ.ടി കമ്പനിയായ ലിയോണാർഡോയെ ഏറ്റെടുത്ത് പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് സ്ഥാപനമായ യു എസ് ടി ആഗോള തലത്തിൽ ബിസിനസ് വ്യാപിപ്പിക്കുന്നു.. ബിസിനസ് പ്രോസസ് ഇമ്പ്രൂവ്‌മെന്റ്, ഓട്ടോമേഷൻ, ഇന്റഗ്രേഷൻ സേവനദാതാവാണ് ലിയോണാർഡോ. യു എസ് ടിയുടെ നേതൃപാടവവും ആഗോള മികവും ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിരുതിനുമൊപ്പം ലിയോണാർഡോയുടെ പ്രവർത്തന വൈദഗ്ധ്യവും ഒരുമിപ്പിച്ച് മികച്ച വളർച്ച നേടാനാണ് ലക്ഷ്യമിടുന്നത്.

എഴുപതിലേറെ ജീവനക്കാരുമായി മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിയോണാർഡോയ്ക്ക് ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും സാന്നിദ്ധ്യമുണ്ട്. യു എസ് ടി യുമായി ചേരുന്നതോടെ കമ്പനിയ്ക്ക് ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ ഓസ്‌ട്രേലിയ, ന്യുസിലൻഡ് മേഖലകളിൽ വ്യാപിപ്പിക്കാൻ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.