SignIn
Kerala Kaumudi Online
Saturday, 27 July 2024 9.14 AM IST

വിവാഹ വാർഷികം ആഘോഷിക്കാൻ അറബ് നാട്ടിലെത്തി; ഇന്ത്യൻ ദമ്പതികളുടെ തലവര മാറി, അക്കൗണ്ടിലെത്തുക 6.5 കോടി രൂപ

dubai-

ദുബായ്: 25ാം വിവാഹ വാർഷികം ആഘോഷിക്കാൻ ദുബായിൽ എത്തിയ രൂപ ഹരീഷ് ധവാനും ഭർത്താവും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല തങ്ങളുടെ തലവര മാറാൻ പോകുന്ന ദിവസമാണ് ഇനി അങ്ങോട്ടെന്ന്. ആദ്യമായി അറബ് നാട്ടിൽ കാലുകുത്തിയതിന് പിന്നാലെ ദമ്പതികൾ വാങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ (6.5 കോടി ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് കോടികളുടെ സമ്മാനം ദമ്പതികളെ തേടിയെത്തിയത്.

2869 എന്ന നമ്പർ ടിക്കറ്റ് ജനുവരി 28ന് ആണ് ദമ്പതികൾ സ്വന്തമാക്കിയത്. വിവാഹ വാർഷികം ആഘോഷിച്ച് മുംബയിലേക്കുള്ള മടക്ക യാത്രയിൽ ടിക്കറ്റ് വാങ്ങുമ്പോൾ 49കാരിയായ വീട്ടമ്മ രൂപ ഒരിക്കൽ പോലും വിചാരിച്ചില്ല ഭാഗ്യം തങ്ങളെ തേടിയെത്തുമെന്ന്. മൂന്ന് മക്കളുടെ അമ്മ കൂടിയായ രൂപ ആദ്യമായാണ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് വാങ്ങുന്നത്. മടക്ക യാത്രയിൽ ടിക്കറ്റിന്റെ പ്രമോഷൻ കണ്ടപ്പോഴാണ് ദമ്പതികൾ ഒരു ടിക്കറ്റ് വാങ്ങാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

'ഇത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമാണ്. ഇതുപോലെ ഒരു ഭാഗ്യം ഇതിന് മുമ്പ് എന്നെ തേടിയെത്തിയിട്ടില്ല. ഞങ്ങൾ ആദ്യമായി എടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ദുബായ് ഡ്യൂട്ടി ഫ്രീ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. ഞങ്ങൾ എപ്പോഴും ദുബായ് ഡ്യൂട്ടി ഫ്രീയോട് കടപ്പെട്ടിരിക്കും'- രൂപ പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ കോടികളുടെ സമ്മാനം നേടുന്ന 224ാം വ്യക്തിയാണ് രൂപ. 1999ൽ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യക്കാരാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സമ്മാനം ലഭിക്കുന്നതും ഇന്ത്യക്കാർക്കാണ്.

dubai-duty-free

രൂപയോടൊപ്പം, ജാപ്പനീസ് സ്വദേശിയായ നാനാ കകിഹാരയും ഒരു മില്യൺ ഡോളർ സമ്മാനത്തിന് അർഹയായി. മിയാസാക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരിയാണ് കകിഹാര. ഫെബ്രുവരി 13ന് മധുവിധുവിനായുള്ള യാത്രാമദ്ധ്യേയാണ് നാന ടിക്കറ്റ് സ്വന്തമാക്കിയത്. ഫെബ്രുവരി 13ന് വാങ്ങിയ 4429 എന്ന നമ്പർ ടിക്കറ്റാണ് നാനയെ കോടികളുടെ സമ്മാനത്തിന് അർഹയാക്കിയത്.

'താൻ ആദ്യമായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാന വാർത്ത അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല. ഒരു പുതിയ കാർ വാങ്ങണമെന്നാണ് ആഗ്രഹം. കുടുംബവുമായി ലോകം മുഴുവൻ സഞ്ചരിക്കണമെന്ന ആഗ്രഹവമുണ്ട്'- കകിഹാര പറഞ്ഞു. ഒരു മില്യൺ ഡോളർ സമ്മാനം ലഭിക്കുന്ന മൂന്നാമത്തെ ജപ്പാൻ സ്വദേശിയാണ് കകിഹാര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, DUBAI, INDIA, EXPAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.