SignIn
Kerala Kaumudi Online
Saturday, 27 July 2024 6.16 AM IST

ജനങ്ങളുടെ വിശ്വാസമാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വളർച്ച :മുകേഷ്

malankara

തിരുവനന്തപുരം: സുതാര്യവും സത്യസന്ധവുമായ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയാണ് മലങ്കര ക്രെഡിറ്റ് സൊസൈറ്റി മികച്ച വളർച്ച നേടിയതെന്ന് നടനും എം.എൽ.എയുമായ മുകേഷ് പറഞ്ഞു. ഉള്ളൂർ ജംഗ്ഷനിൽ ആരംഭിച്ച മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേശവദാസപുരത്ത് പ്രവർത്തിച്ചിരുന്ന ശാഖയാണ് ഇപ്പോൾ ഉള്ളൂരിലേയ്ക്ക് മാറ്റിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഡോ.ബോബി ചെമ്മണൂർ പ്രമോട്ടറായുള്ള സ്ഥാപനത്തിന് അദ്ദേഹത്തിന്റെ നേതൃപാടവം ഗുണം ചെയ്തുവെന്ന് മുകേഷ് പറഞ്ഞു.

സ്വർണാഭരങ്ങൾക്കുള്ള വായ്പകൾക്ക് പുറമേ രാജ്യത്ത് ആദ്യമായി ഡയമണ്ട് ആഭരണങ്ങൾക്ക് പുതിയ ശാഖയിൽ വായ്പ ലഭിക്കും. ഒരു കാരറ്റ് വജ്രത്തിന് 2.5 ലക്ഷം വരെയാണ് വായ്പ. അംഗങ്ങൾക്ക് ലോക്കർ സംവിധാനമുണ്ട്. ഡയമണ്ട് വായ്പയുടെ ഉദ്ഘാടനം നടിയും അവതാരകയുമായ ആര്യ ബാബു നിർവഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ എൽ.എസ്.ആതിര ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി.എം.ഡി ജിസോ ബേബി അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ ആൻഡ് ഓപ്പറേഷർൻസ് സി.ജി.എം കെ.രമേഷ്, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോകൻ, ഇൻഫ്രാ ആൻഡ് ബ്രാഞ്ച് ഓപ്പറേഷൻസ് ജി.എം ധനഞ്ജയൻ.പി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.