SignIn
Kerala Kaumudi Online
Saturday, 27 July 2024 12.56 PM IST

ചാമ്പ്യൻസ് ലീഗ് : ബാഴ്സയ്ക്ക് സമനില ആഴ്സനലിന് തോൽവി

ucl

നേപ്പിൾസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രാത്രി നടന്ന ആദ്യ പാദ പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ ഇറ്റാലിയൻ ക്ളബ് നാപ്പോളിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഇംഗ്ളീഷ് ക്ളബ് ആഴ്സനലിനെ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു.

നാപ്പോളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 60-ാം മിനിട്ടിൽ റോബർട്ട് ലെവാൻഡോവ്‌സ്കിയിലൂടെ ബാഴ്സയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ 75-ാം മിനിട്ടിൽ വിക്ടർ ഒസിമെനിലൂടെ നാപ്പോളി സമനില പിടിക്കുകയായിരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 90+4-ാം മിനിട്ടിൽ ഗലേനോ നേടിയ ഗോളിനാണ് പോർട്ടോ ആഴ്സനലിനെ തോൽപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UCL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.