SignIn
Kerala Kaumudi Online
Saturday, 20 April 2024 12.02 PM IST

ഈ മൂന്ന് ക്ലാസുകളിലെ കുട്ടികള്‍ ഒരുമാസത്തേക്ക് ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കണം, ശ്രദ്ധിക്കാന്‍ വേറെയുമുണ്ട് കാര്യങ്ങള്‍

exam

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിന്റെ പ്രാധാന്യം പറയാതെ തന്നെ കൂട്ടുകാര്‍ക്ക് അറിയാമല്ലോ. വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സംബന്ധിച്ച് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന മാസമാണിത്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പഠനകാലത്തെ നിര്‍ണായകമായ പൊതുപരീക്ഷയുടെ കാലമാണ്. പരീക്ഷയെന്ന് പറയുമ്പോള്‍ വെറുതെ കാണാപ്പാഠം പഠിച്ച് പോയി എഴുതാന്‍ മാത്രം തയ്യാറായാല്‍ പോര, അതിന് മാനസികവും ശാരീരികവുമായി ചില തയ്യാറെടുപ്പുകള്‍ കൂടി വേണം.

പഠിച്ച കാര്യങ്ങള്‍ ഓര്‍ത്ത് വയ്ക്കാനും പരീക്ഷകള്‍ നന്നായി എഴുതാനും തയ്യാറെടുപ്പ് അത്യാവശ്യമാണ്. സമ്മര്‍ദ്ദമില്ലാതെ പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ നല്ല ആരോഗ്യത്തോടെയും മാനസിക ഉല്ലാസത്തോടെയും വേണം ഒരുങ്ങാന്‍. ഈ ഒരു മാസത്തേക്ക് പുറത്ത് നിന്നുള്ള ഭക്ഷണം പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് പോലുള്ളവ ഒഴിവാക്കുന്നത് നല്ലതായിരിക്കും. പുറത്ത് നിന്നുള്ള ഭക്ഷണം ഭക്ഷ്യ വിഷബാധ പോലുള്ള അപകടങ്ങള്‍ വരുത്താന്‍ സാദ്ധ്യത കൂടുതലാണ്. അക്കാരണത്താല്‍ പരീക്ഷകള്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

പരീക്ഷയ്ക്ക് തയ്യാറാടെക്കുന്നതിന് വേണ്ടി ഉറക്കം ഒഴിവാക്കിയുള്ള പഠനം ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. ഉറക്കം കുറയുന്നത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. പഠനത്തിന് ഇടയില്‍ അല്‍പ്പനേരം ടിവി കാണുന്നതും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കുന്നതും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. തുടര്‍ച്ചയായി മണിക്കൂറുകള്‍ പഠനത്തില്‍ മുഴുകാതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴും അഞ്ചോ പത്തോ മിനിറ്റ് ഇടവേള എടുക്കുന്നത് നല്ലതാണ്.

വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് കനത്ത ചൂടാണ്. അതുകൊണ്ട് തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. പൈപ്പില്‍ നിന്നോ കിണറ്റില്‍ നിന്നോ ഉള്ള വെള്ളം നേരിട്ട് കുടിക്കാതെ തിളപ്പിച്ച ശേഷം കുടിക്കുന്നതാണ് ഉത്തമം. പരീക്ഷയ്ക്ക് പോകുന്ന ദിവസങ്ങളില്‍ അവനവന് വേണ്ടുന്ന സാധനങ്ങള്‍ മുമ്പത്തെ ദിവസം തന്നെ തയ്യാറാക്കിവയ്ക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ അനാവശ്യ ധൃതി ഒഴിവാക്കാന്‍ പരീക്ഷയക്ക് അരമണിക്കൂര്‍ മുമ്പെങ്കിലും സ്‌കൂളില്‍ എത്താന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.