SignIn
Kerala Kaumudi Online
Saturday, 27 July 2024 5.34 PM IST

173 ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി ഹൈബി ഈഡൻ എം.പി

hibi
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 173 ഭിന്നശേഷിക്കാർക്ക് ഹൈബി ഈഡൻ എം.പി ഉപകരണങ്ങൾ കൈമാറുന്നു

കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 173 ഭിന്നശേഷിക്കാർക്ക് ഹൈബി ഈഡൻ എം.പിയുടെ സാന്ത്വനം പദ്ധതി പ്രകാരം വിവിധ ഉപകരണങ്ങൾ കൈമാറി. മൂന്ന് പേർക്ക് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.

40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കാണ് വീൽ ചെയറുകൾ, ഹിയറിംഗ് എയ്ഡുകൾ, ക്രച്ചസ്, സുഗമ കെയ്‌നുകൾ, അന്ധർക്കുള്ള മൊബൈൽ ഫോണുകൾ, കൃത്രിമ കാലുകൾ തുടങ്ങിയവ നൽകിയത്. കൗൺസിലർ മനു ജേക്കബ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബിനോയ്. വി.ജെ, സഹൃദയ വെൽഫെയർ സർവീസസ് ഡയറക്ടർ ഫാദർ ജോസഫ് കൊളുത്തുവേലിൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HELP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.