SignIn
Kerala Kaumudi Online
Saturday, 27 July 2024 8.37 AM IST

കേരളത്തിന് പുറത്ത് കുടുംബത്തോടെ യാത്രചെയ്യാം, അതും വളരെ കുറഞ്ഞ ചെലവിൽ; ഈ നാല് സ്ഥലങ്ങൾ അറിഞ്ഞിരിക്കൂ

travel

വെക്കേഷൻ കാലമാണ് വരാൻ പോകുന്നത്. അതിനാൽത്തന്നെ എവിടേക്കെങ്കിലും കുടുംബസമേതം യാത്ര പോകാനുള്ള പ്ലാനിലായിരിക്കും പലരും. അമിതമായ പണച്ചെലവ് കാരണം യാത്ര കേരളത്തിൽ തന്നെ ഒതുക്കാമെന്ന് കരുതിയവർ ഇനി വിഷമിക്കേണ്ട. നിങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ കേരളത്തിന് പുറത്തുണ്ട്. അങ്ങനെയുള്ള നാല് സ്ഥലങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. വരും മാസങ്ങളിൽ ഈ സ്ഥലങ്ങളിൽ മനോഹരമായ കാലാവസ്ഥയുമായിരിക്കും.

1

പോണ്ടിച്ചേരി

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പോണ്ടിച്ചേരി. കടൽത്തീരങ്ങൾ, സമാധാനപരമായ അന്തരീക്ഷം തുടങ്ങി പല പ്രത്യേകതകളും പോണ്ടിച്ചേരിക്കുണ്ട്. ബംഗാൾ ഉൾക്കടലിലെ കോറമാണ്ടൽ തീരത്താണ് പോണ്ടിച്ചേരി സ്ഥിതിചെയ്യുന്നത്. പോണ്ടിച്ചേരി ബീച്ച്, പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി മ്യൂസിയം, ഓറോവിൽ, ബൊട്ടാണിക്കൽ ഗാർഡൻ, മണക്കുള വിനായഗർ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളാണ് അവിടേക്കെത്തുന്ന ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്.

2

ഉദയ്‌പൂർ

തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്‌പൂർ വിനോദസഞ്ചാരത്തിന് മാത്രമല്ല ചരിത്രപരമായ പ്രാധാന്യം കൊണ്ടും പേരുകേട്ട സ്ഥലങ്ങളിലൊന്നാണ്. അതിമനോഹരമായ പരിസ്ഥിതി, തെളിഞ്ഞ തടാകങ്ങൾ, കൊട്ടാരങ്ങൾ, ഇളം തണുപ്പുള്ള കാലാവസ്ഥ തുടങ്ങി നിരവധി പ്രത്യേകതകൾ ഉദയ്‌പൂരിനുണ്ട്. നിങ്ങളുടെ കയ്യിലൊതുങ്ങുന്ന കാശിന് അനുയോജ്യമായതും മനോഹരവുമായ താമസസൗകര്യങ്ങളും അവിടെ ലഭ്യമാണ്. കൊട്ടാരത്തിന് സമാനമായ രീതിയിലാണ് ഇവിടെ കൂടുതലും താമസസ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നത്.

3

ഹംപി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പൈതൃക സ്ഥലങ്ങളിലൊന്നാണ് ഹംപി. കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ, വിജയനഗര സാമ്രാജ്യത്തിന്റെ പഴയ തലസ്ഥാനത്തെ, ശിലയിൽ തീർത്ത ക്ഷേത്രങ്ങളും രാജകീയമായ കെട്ടിടങ്ങളും നമുക്കിവിടെ കാണാം. വിത്തല ക്ഷേത്രം, കൃഷ്ണ ക്ഷേത്ര സമുച്ചയം, നരസിംഹം, ഗണേശൻ, ഹേമകൂട മല ക്ഷേത്രങ്ങൾ, അച്യുതരായ ക്ഷേത്രം, പട്ടാഭിരാമൻ ക്ഷേത്രം, റോയൽ എൻക്ലോഷർ, സെനാന എൻക്ലോഷർ എന്നിവിടങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംപിയിലെത്തുന്ന സന്ദർശകർക്ക് താമസിക്കാൻ കയ്യിലൊതുങ്ങുന്ന കാശിന് കോട്ടേജുകൾ ലഭ്യമാണ്.

4

ഡാർജിലിംഗ്

വിശാലമായ തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞുള്ള കുന്നുകൾ, മഞ്ഞുമലകൾ തുടങ്ങി ആകർഷകമായ കാഴ്ചകൾ ഡാർജിലിംഗിലുണ്ട്. സുഖകരമായ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. പരമ്പരാഗതവും ആകർഷകവുമായ ഹോട്ടലുകൾ, ഹോം സ്റ്റേകൾ, കോട്ടേജുകൾ തുടങ്ങിയവയെല്ലാം വളരെ ചുരുങ്ങിയ കാശിന് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഡാർജിലിംഗ് മൗണ്ടൻ റെയിൽവേ, ടൈഗർ ഹിൽ, ബറ്റാസിയ ലൂപ്പ്, ജാപ്പനീസ് പീസ് പഗോഡ, നൈറ്റിംഗേൾ പാർക്ക് തുടങ്ങിയവയാണ് ഡാർജിലിംഗിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAVEL, BUDGET FRIENDLY TRAVEL, INDIA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.