SignIn
Kerala Kaumudi Online
Saturday, 27 July 2024 8.09 AM IST

ഉയർന്ന പലിശ, എഫ്ഡി ഇടുന്നതിനേക്കാൾ എത്രയോ നല്ലത്; കേന്ദ്ര സർക്കാരിന്റെ ഉറപ്പുള്ള ഈ നിക്ഷേപ പദ്ധതി അടിപൊളിയാണ് 

nsc

പണം നിക്ഷേപിക്കണമെന്ന ചിന്ത നമ്മുടെ മനസിലേക്ക് എത്തുമ്പോൾ ആദ്യം എല്ലാവരും ബാങ്കിലേക്കാണ് ഓടുക. എഫ്ഡിയായി പണം നിക്ഷേപിച്ച് പണം സുരക്ഷിതമാക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാൽ നിങ്ങൾക്ക് മികച്ച നേട്ടം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്‌കീമുകളെ കുറിച്ച് എത്രപേർക്ക് അറിയാം. സർക്കാർ പിന്തുണയും ഉയർന്ന പലിശയും ഉറപ്പായ റിട്ടേണും ലഭിക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്‌കീം അഥവാ എൻഎസ്സിയെക്കുറിച്ച് പരിശോധിക്കാം.

നിലവിൽ 7.7 ശതമാനം പലിശയാണ് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റിൽ ലഭിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ പലിശ പുതുക്കി നിശ്ചയിക്കും. നികുതി ഇളവ് ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

ഒരു സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയാൽ ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരം നികുതി ഇളവുകൾ ലഭിക്കും. പോസ്റ്റ് ഓഫീസിൽ നേരിട്ട് എത്തിയും വെബ്‌സൈറ്റ് വഴി ഓൺലൈനായും പണം നിക്ഷേപിക്കാം. വിരമിക്കൽ കാലം അടുത്തിരിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ സ്‌കീമാണിത്.

അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.5 ശതമാനമാണ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതെങ്കിൽ, ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് 7.7 ശതമാനം പലിശ നിക്ഷേപകന് എൻഎസ്സിയിലൂടെ ലഭിക്കും. കേന്ദ്രസർക്കാരാണ് പലിശ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നികുതിയേതര സ്ഥിര നിക്ഷേപം ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ എന്തുകൊണ്ടും മികച്ചതാണ്, സുരക്ഷിതവുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, FINANCE, INDIA, POST OFFICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.