SignIn
Kerala Kaumudi Online
Thursday, 25 April 2024 1.27 AM IST

 മെൻസ്ട്രൽ കപ്പ് വിതരണം

menstrual-cup-vitharanam

അജാനൂർ: അജാനൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആർത്തവ ശുചിത്വ ബോധവൽക്കരണ പരിപാടിയും കൗമാരക്കാരായ പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി എച്ച്.ഹംസ സ്‌കൂൾ പ്രിൻസിപ്പൽ സുധ ടീച്ചർ, പ്രധാനാദ്ധ്യാപകൻ അസീസ് എന്നിവർ സംസാരിച്ചു. ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.രമ്യ മോഹൻ വിഷയാവതരണം നടത്തി ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.