കൊച്ചി: അവകാശ ഓഹരി വില്പനയിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുങ്ങുന്നു. ഓഹരി ഉടമകൾക്ക് നാലിലൊന്ന് എന്ന അനുപാതത്തിൽ 5,231,85,254 അവകാശ ഓഹരികളാണ് നൽകുന്നത്. ഈമാസം 21ന് നടന്ന ബാങ്കിന്റെ ബോർഡ് യോഗത്തിലാണ് അവകാശ ഓഹരി പുറപ്പെടുവിക്കാൻ തീരുമാനിച്ചത്. അവകാശ ഓഹരികളുടെ മുഖവില പ്രീമിയം ഉൾപ്പെടെ 22 രൂപയാണ്. റെക്കോർഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ള ഫെബ്രുവരി 27ന് കമ്പനിയുടെ രജിസ്റ്ററിൽ പേരുള്ളവർക്കെല്ലാം അവകാശ ഓഹരികൾക്ക് അർഹതയുണ്ടാകും. മാർച്ച് ആറിന് ആരംഭിക്കുന്ന ഓഹരി വില്പന മാർച്ച് 20ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |