തിരുവനന്തപുരം: അൽ മുക്താദിർ ജുവലറി ഗ്രൂപ്പ് ചെയർമാൻ ഡോ.മുഹമ്മദ് മൻസൂറിന് റിയൽ ജം
അവാർഡ് . സ്വർണ വ്യാപാരത്തിൽ ഉപഭോക്തൃക്ഷേമത്തിനായി അധിക ലാഭേച്ഛ
ഒഴിവാക്കിയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച്
ഇസ്ലാമിക് ലിറ്റററി അക്കാഡമിയാണ് അവാർഡ് നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും
പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് നിംസ് മെഡിസിറ്റി
മാനേജിംഗ് ഡയറക്ടർ എം എസ് ഫൈസൽഖാന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ചെയർമാൻ അഡ്വ. എം. എ സിറാജുദ്ദീൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |