SignIn
Kerala Kaumudi Online
Thursday, 25 April 2024 2.14 PM IST

ചോരപുരണ്ട രണ്ട് വർഷങ്ങൾ, യുക്രെയിൻ അധിനിവേശം ഇതുവരെ

pic

കീവ്: യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്ന് രണ്ട് വർഷം. കിഴക്കൻ യുക്രെയിനിലെ (ഡോൺബാസ് ) ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള 'പ്രത്യേക സൈനിക നടപടി" എന്നാണ് 2022 ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വിശേഷിപ്പിച്ചത്. 2014 മുതൽ റഷ്യൻ വിമതരും യുക്രെയിൻ സൈന്യവും സംഘർഷം തുടരുന്നയിടമാണ് ഡോൺബാസ്. നാറ്റോയുടെ ഭാഗമാകാനുള്ള യുക്രെയിന്റെ നീക്കവും പാശ്ചാത്യ അനുകൂല നിലപാടുകളും പുട്ടിനെ പ്രകോപിപ്പിച്ചു. പാശ്ചാത്യ ഉപരോധങ്ങളെ മറികടന്ന് യുക്രെയിനിൽ റഷ്യ നടത്തുന്ന ആക്രമണം എങ്ങുമെത്താതെ തുടരുന്നു.

----------------------

 യുക്രെയിനിലെ നാശം

( യു.എൻ കണക്ക് )

 കൊല്ലപ്പെട്ടവർ​ - 10,582

 പരിക്ക് -19,875

 യുക്രെയിന് പുറത്ത് അഭയാർത്ഥികളായുള്ളത് - 65 ലക്ഷം

----------------------

 കൊല്ലപ്പെട്ട സൈനികർ

( യു.എസിന്റെ കണക്ക് )

യുക്രെയിൻ - 70,000

റഷ്യ - 1,20,000

( ഇരുകൂട്ടരും മരിച്ച സൈനികരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിട്ടില്ല )

----------------------

 2022 ഫെബ്രുവരി

അധിനിവേശത്തിന് തുടക്കം. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യൻ ശ്രമം ചെറുത്ത് യുക്രെയിൻ. കീവ് വിടില്ലെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി

 മാർച്ച്

കരിങ്കടൽ തീരത്ത് മരിയുപോളിൽ ജനങ്ങൾ അഭയംതേടിയ തിയേറ്റർ റഷ്യ തകർത്തു. നൂറു കണക്കിന് മരണം

 ഏപ്രിൽ

കീവിൽ നിന്ന് റഷ്യൻ പിന്മാറ്റം. ബുചയിലെ കൂട്ടകുഴിമാടങ്ങളിൽ നൂറുകണക്കിന് മൃതദേഹങ്ങൾ. സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ ദൃശ്യം. ക്രാമറ്റോർസ്ക് റെയിൽവേ സ്റ്റേഷനിൽ മിസൈലാക്രമണത്തിൽ 52 മരണം. യുക്രെയിൻ മിസൈലാക്രമണത്തിൽ റഷ്യയുടെ കരിങ്കടൽ ഫ്ലീറ്റിലെ മോസ്ക്വ പടക്കപ്പൽ മുങ്ങി

 മേയ്

മൂന്ന് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിലുണ്ടായിരുന്ന യുക്രെയിൻ സൈനികർ കീഴടങ്ങി. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ അപേക്ഷ നൽകി

 ജൂൺ
കരിങ്കടലിലെ സ്നേക്ക് ഐലൻഡ് യുക്രെയിൻ തിരിച്ചപിടിച്ചു. അമേരിക്കയുടെ ഹിമാർസ് റോക്കറ്റ് ലോഞ്ചറുകൾ അടക്കം കൂടുതൽ പാശ്ചാത്യ ആയുധങ്ങൾ യുക്രെയിനിലേക്ക്

 ജൂലായ്

തുർക്കിയെ,​ യു.എൻ എന്നിവയുടെ മദ്ധ്യസ്ഥതയിൽ യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതി ചെയ്യാൻ റഷ്യ ധാരണയായി

 ഓഗസ്റ്റ്

ക്രൈമിയയിലെ റഷ്യൻ എയർബേസിൽ സ്ഫോടനം. പുട്ടിന്റെ അനുയായി അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ മോസ്കോയിൽ കാർ ബോംബ് പൊട്ടി കൊല്ലപ്പെട്ടു. പിന്നിൽ യുക്രെയിനെന്ന് ആരോപണം

 സെപ്തംബർ

3 ലക്ഷം റഷ്യൻ റിസേർവ് സൈനികർ യുക്രെയിനിലേക്ക്. സെപൊറീഷ്യ, ഖാർക്കീവ്, ഡൊണെസ്ക്, ലുഹാൻസ്ക് പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തെന്ന് പുട്ടിൻ

 നവംബർ

ഖേഴ്സണിൽ നിന്ന് റഷ്യൻ പിന്മാറ്റം

 ഡിസംബർ

യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി യു.എസിൽ.

 2023 ജനുവരി

ഡൊണെസ്കിലെ മകീവ്‌കയിൽ യുക്രെയിൻ മിസൈലാക്രമണം. 89 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. നിപ്രോയിൽ റഷ്യൻ റോക്കറ്റാക്രമണത്തിൽ 45 മരണം

 ഫെബ്രുവരി

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയിനിൽ

 മാർച്ച്

ഡൊണെസ്കിലെ ബഖ്‌മുതിൽ രൂക്ഷമായ പോരാട്ടം. പുട്ടിനെതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

 ഏപ്രിൽ

യുക്രെയിനിലെമ്പാടും റഷ്യൻ വ്യോമാക്രമണം. 25 മരണം

 മേയ്

ഇതുവരെ 483 കുട്ടികൾ കൊല്ലപ്പെട്ടെന്ന് യുക്രെയിൻ

 ജൂൺ

പുട്ടിൻ അനുയായിയും കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവനുമായ യെവ്ജെനി പ്രിഗോഷിൻ റഷ്യയിൽ കലാപനീക്കം നടത്തിയെങ്കിലും പിന്മാറി

 ജൂലായ്

ക്രൈമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച് കടൽപ്പാലത്തിൽ സ്ഫോടനം നടത്തി യുക്രെയിൻ. രണ്ട് മരണം

 ഓഗസ്റ്റ്

യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

 സെപ്തംബർ

യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ചേരാൻ റഷ്യ നൽകിയ അപേക്ഷ തള്ളി. അധിനിവേശത്തിന്റെ പേരിൽ റഷ്യയെ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

 ഒക്ടോബർ

ഖാർക്കീവിൽ മിസൈലാക്രമണം. 6 മരണം

 നവംബർ

കീവിൽ ശക്തമായ ഡ്രോൺ ആക്രമണം. മോസ്കോയ്ക്ക് മുകളിലൂടെ പറന്ന യുക്രെയിൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി

 ഡിസംബർ

കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പലിനെ യുക്രെയിൻ തകർത്തു

 2024 ജനുവരി

യുക്രെയിനിൽ റഷ്യക്ക് വേണ്ടി പോരാടുന്ന വിദേശികൾക്ക് പൗരത്വം വാഗ്ദ്ധാനം ചെയ്ത് പുട്ടിൻ. റഷ്യൻ സൈനിക വിമാനം തകർന്ന് 74 മരണം. മരിച്ചവരിൽ 65 പേർ റഷ്യൻ സൈന്യം യുദ്ധത്തടവുകാരായി പിടികൂടിയ യുക്രെയിൻ സൈനികർ. വിമാനം യുക്രെയിൻ വെടിവച്ചിട്ടതാണെന്ന് റഷ്യ

 ഫെബ്രുവരി

കിഴക്കൻ യുക്രെയിനിലെ അവ്‌ഡീവ്‌കയിൽ നിന്ന് യുക്രെയിൻ പിന്മാറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.