SignIn
Kerala Kaumudi Online
Saturday, 27 July 2024 5.11 AM IST

ഇന്ത്യൻ ഓയിലിന്റെ പുത്തൻ ഇന്ധനം  'സ്റ്റോം' പുറത്തിറക്കി

stom
2024 സീസണിലെ എഫ്‌.ഐ.എം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനമായ സ്റ്റോം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പുറത്തിറക്കുന്നു

കൊച്ചി​: 2024 സീസണിലെ എഫ്‌.ഐ.എം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ഓയിലിന്റെ കസ്റ്റമൈസ്ഡ് ഇന്ധനമായ സ്റ്റോം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പുറത്തിറക്കി. റേസിംഗ് സർക്യൂട്ടിലെ പ്രീമിയം സൂപ്പർ ബൈക്കുകൾക്കായി ഇന്ത്യൻ ഓയിൽ പ്രത്യേകം വികസിപ്പിച്ചെടുത്ത ഹൈഒക്ടേൻ അൾട്ടിമേറ്റ് റേസിംഗ് ഫ്യൂവൽ ആഗോളതലത്തിൽ നടക്കുന്ന റേസിംഗ് ഇവന്റുകളിൽ ചാമ്പ്യന്മാരുടെ ഇന്ധനമാകും.

ഗുജറാത്ത് റിഫൈനറിയിൽ നിന്ന് ഇന്ത്യൻ ഓയിൽ ആദ്യമായി കാറ്റഗറി 2 റേസ് ഇന്ധനത്തിന്റെ ഉത്പാദനം ആരംഭിച്ചതായി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഉപഭോക്താക്കളുടെ ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കനുസൃതമായി പരിഹാരങ്ങൾ നൽകാൻ കഴിയുന്ന ഒരു ലോകോത്തര കമ്പനിയാണ് ഇന്ത്യൻ ഓയിൽ എന്നത് ഉത്പന്ന പോർട്ട്‌ഫോളിയോ കാണിക്കുന്നുവെന്ന് മന്ത്രി​ പറഞ്ഞു.

ഇന്ത്യൻ ഓയിൽ ഇതിനകം തന്നെ XP100, XP95 പോലുള്ള ഉയർന്ന ഒക്ടേൻ ഇന്ധനങ്ങളും റഫറൻസ് ഗ്യാസോലിൻ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളും ഏവിയേഷൻ ഇന്ധനമായ AV ഗ്യാസ് 100 LL എന്നിവയും വിപണനം ചെയ്യുന്നുണ്ട്‌. നവഷേവയിലെ ജവഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റിൽ നടന്ന ചടങ്ങിൽ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ, ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ, ഇന്ത്യൻ ഓയിൽ ഡയറക്ടർ (മാർക്കറ്റിംഗ്) വി.സതീഷ് കുമാർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.