കൊച്ചി: വിനോദ വ്യവസായ രംഗത്തെ മുൻനിര കമ്പനികളിലൊന്നായ തിങ്കിൻക് പിക്ചേഴ്സ് ലിമിറ്റഡ് ഓഹരി വിഭജനത്തിനൊരുങ്ങുന്നു. ഇതോടൊപ്പം ഓഹരി ഉടമകൾക്ക് ഡിവിഡന്റും വിതരണം ചെയ്യും. മാർച്ച് ഒന്നിന് ചേരുന്ന ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും. ഇക്വിറ്റി ഓഹരി മുഖവില അഞ്ച് രൂപ നിരക്കിലാണ് വിഭജിക്കുക. സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവച്ച കമ്പനി നിലവിലെ ഓഹരി ഉടമകൾക്ക് പ്രതിഓഹരി മൂന്ന് രൂപ ഡിവിഡന്റായി വിതരണം ചെയ്യുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. 2008ൽ പ്രവർത്തനം തുടങ്ങിയ കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയ്ക്കു പുറത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. യുഎഇയിൽ വി.എഫ്.എക്സ്, പോസ്റ്റ് പ്രൊഡക്ഷൻ, ഒടിടി രംഗത്ത് പുതിയ കമ്പനി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |