SignIn
Kerala Kaumudi Online
Saturday, 13 April 2024 3.24 PM IST

കാഴ്ച പരിമിതരുടെ ത്രിരാഷ്ട്ര സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് ജയം

കൊച്ചി: കാഴ്ച പരിമിതരുടെ ത്രിരാഷ്ട്ര സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം പതിപ്പിൽ ഇന്ത്യ പാക്കിസ്ഥാനെ 46 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടി. ഒപ്പണർമാരായ സുനിൽ രമേശ് 61 പന്തിൽ 87 റൺസും, വെങ്കിടേശ്വര റാവു 41 പന്തിൽ 56 റൺസ് നേടി മികച്ച തുടക്കം നൽകി. 24 പന്തിൽ 42 റൺസ് നേടിയ അജയ്കുമാർ റെഡ്ഢി ഇന്ത്യൻ ഇന്നിംഗ്‌സ് മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസിന് പുറത്തായി. 42 പന്തിൽ 58 റൺസെടുത്ത മുഹമ്മദ് സൽമാൻ മാത്രമാണ് പാക്കിസ്ഥാൻ നിരയിൽ തിളങ്ങിയത്.
ടി. ദുർഗറാവു, ദേവരാജ് ബഹറ, അജയ് കുമാർ റെഡ്ഢി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സുനിൽ രമേശാണ് കളിയിലെ താരം. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BLIND CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.