കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ് കേരളയുടെ (എസ്.എഫ്.ബി.സി.കെ) ബാങ്കിംഗ് എക്സലൻസ് ആൻഡ് ബിസിനസ് മാൻ ഒഫ് ദി ഇയർ 2023 അവാർഡ് കല്യാൺ ജുവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് മന്ത്രി പി. രാജീവ് സമ്മാനിച്ചു.
കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ് കല്യാണരാമനെന്ന് മന്ത്രി പറഞ്ഞു. ലോക വിപണിയുടെ സാദ്ധ്യതകളെല്ലാം പ്രയോജനപ്പെടുത്തിയ ബ്രാൻഡാണ് കല്യാൺ ഷോറുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ബി.സി.കെ പ്രസിഡന്റ് ശ്രീജിത്ത് കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ ബാങ്കുകളുടെ മേധാവികളും എസ്.എഫ്.ബി.സികെ ഭാരവാഹികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |