കൊച്ചി: 'ജോയ് ഇബൈക്ക്' ബ്രാൻഡിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ മുൻനിര നിർമ്മാതാക്കളായ വാർഡവിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ് (ഡബ്ലി.യു.ഐ.എം.എൽ) ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ ഒരു ലക്ഷം യൂണിറ്റ് മറികടന്ന് സുപ്രധാന നേട്ടം കൈവരിച്ചു. ഇതിനോടനുബന്ധിച്ച് വഡോദരയിലെ അത്യാധുനിക നിർമ്മാണ പ്ലാന്റിൽ നിന്ന് കമ്പനി അതിന്റെ ഒരു ലക്ഷം പിന്നിടുന്ന മിഹോസ് മോഡലും പുറത്തിറക്കി.
പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷ സൂചകമായി മിഹോസ്, വോൾഫ്+, ജെൻ നെക്സ്റ്റ് നാനു+ എന്നീ മോഡലുകൾക്ക് 30,000 രൂപ ഇളവും, സൗജന്യ ഇൻഷ്വറൻസും പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ അംഗീകൃത ജോയ് ഇബൈക്ക് ഡീലർഷിപ്പുകളിലും മാർച്ച് 31 വരെ ഓഫറുകൾ ലഭ്യമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |