SignIn
Kerala Kaumudi Online
Saturday, 27 July 2024 12.53 PM IST

ഉത്സവപ്പറമ്പിൽ വഴക്കുണ്ടാക്കിയ അമ്മയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി; സംഭവം കായംകുളത്ത്

shanthamma

ആലപ്പുഴ: കായംകുളത്ത് മകൻ അമ്മയെ ക്രൂരമായി മ‌ർദ്ദിച്ച് കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇളയമകൻ ബ്രഹ്മദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പൊലീസ് പറയുന്നതിങ്ങനെ: ശാന്തമ്മയുടെ വീടിന് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. ഉത്സപ്പറമ്പിൽവച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതുകണ്ട് പ്രകോപിതനായ മകൻ ശാന്തമ്മയെ വിളിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയി. പിന്നാലെ വീട്ടിൽവച്ച് അമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മർദ്ദനമേറ്റ ശാന്തമ്മ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ള മകനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SHANTHAMMA, KAYAMKULAM, MURDERS, DEATH, SON, CUSTODY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.