കൊച്ചി: ധനകാര്യ ഫിൻടെക്ക് കമ്പനിയായ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ചെയർമാൻ വിജയ് ശേഖർ ശർമ്മ രാജിവെച്ചു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് സ്ഥാനമൊഴിഞ്ഞത്. മാർച്ച് 15 ന് ശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും മറ്റ് ധനകാര്യ സേവനങ്ങൾ നൽകുന്നതിനും പേടിഎം പേയ്മെന്റ് ബാങ്കിന് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു.
സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ശ്രീനിവാസൻ ശേഖർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ദേബേന്ദ്രനാദ് സാരംഗി, , രജ്നി സേഖ്രി സൈബൾ, ബാങ്ക് ഒഫ് ബറോഡ മുൻ എക്സിക്യുട്ടിവ് ഡയറക്ടർ അശോക് കുമാർ ഗാർഗ് തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് പേടിഎമ്മിന്റെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |