തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി .എം.ചാക്കോ ഇന്നലെ ചുമതലയേറ്റു.
നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജന്റെ കാലാവധി അവസാനിച്ചതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. നിയമനത്തിന് റിസർവ് ബാങ്കും അംഗീകാരം നൽകി. ഐ.ഡി.ബി.ഐ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറായി അഞ്ച് വർഷത്തെ സേവനത്തിനു ശേഷമാണ് ജോർട്ടി കേരള ബാങ്കിലെത്തിയത്.
നാലു പതിറ്റാണ്ടിന്റെ ബാങ്കിംഗ് അനുഭവസമ്പത്തുള്ള ജോർട്ടി ഫെഡറൽ ബാങ്കിലും പുതു തലമുറ സ്വകാര്യ ബാങ്കുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005ൽ ഐ.ഡി.ബി.ഐയും ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡുമായുള്ള ലയനത്തിന്റെയും, 2007ലെ ഐ.ഡി.ബി.ഐ. ബാങ്കും യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് ലയനത്തിന്റെയും അനുഭവസമ്പത്ത് കൈമുതലായുണ്ട്. കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ 10 വർഷത്തെ സേവനത്തിന്റെ കരുത്തിലാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |