ലണ്ടൻ ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂൾ ചാമ്പ്യൻമാരായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ ചെൽസിയ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ലിവർപൂൾ കിരീടത്തിൽ മുത്തമിട്ടത്. ക്യാപ്ടൻ വിർജിൽ വാൻെ ഡെയ്ക്കാക്കാണ് 118-ാം മിനിട്ടിൽ ലിവറിൻ്റെ കിരീടമുറപ്പിച്ച ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോൾ രഹിത സമനിലയിൽ തുടർന്നതിനാലാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
പ്രധാന താരങ്ങളായ മുഹമ്മദ് സല, ഡിയാഗൊ ജോട്ട, അലിസൺ ബെക്കർ, ഡാർവിൻ ന്യൂനസ് എന്നീ പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങളിൽ പ്രതീക്ഷ അർപ്പിച്ച കോച്ച് ക്ലോപ്പിൻ്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി ലീഗ് കപ്പിലെ ചാസ്യൻപട്ടം.
ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂളിൻ്റെ 18-ാം കിരീട നേട്ടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |