SignIn
Kerala Kaumudi Online
Wednesday, 17 April 2024 6.44 PM IST

ഇന്ത്യയിലെ വന്യമൃഗങ്ങൾ ഇനി പീഡിപ്പിക്കപ്പെടില്ല, ഈ കോർപ്പറേറ്റ് ഭീമൻ സുരക്ഷാകവചമൊരുക്കും; വൻ പദ്ധതി ഒരുങ്ങുന്നു

reliance

കൊച്ചി: വന്യമൃഗങ്ങളുടെ പുനരധിവാസത്തിനായുള്ള പദ്ധതിയുമായി കോർപ്പറേറ്റ് ഭീമൻ. റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയാണ് പദ്ധതിതിയിലൂടെ ഉദ്ദേശിക്കുന്നത്.

ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം സ്ഥലത്ത് ആരംഭിക്കുന്ന വൻതാര ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനത്തനമാണ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് വനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മൃഗങ്ങൾക്ക് പ്രകൃതിദത്തവും സമ്പുഷ്ടവും സമൃദ്ധവും ഹരിതവുമായ ആവാസ വ്യവസ്ഥ ഒരുക്കും. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങുന്നത്.

അതിനിടെ, ഇ​ന്ത്യ​യി​ലെ​ ​മീ​ഡി​യ​ ​ബി​സി​ന​സു​ക​ൾ​ ​ല​യി​പ്പി​ക്കാ​ൻ​ ​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സും​ ​ആ​ഗോ​ള​ ​ക​മ്പ​നി​യാ​യ​ ​വാ​ൾ​ട്ട് ​ഡി​സ്നി​യും​ ​ധാ​ര​ണ​യി​ലെ​ത്തി.​ ​റി​ല​യ​ൻ​സി​ന്റെ​ ​വ​യാ​കോം18​നും​ ​ഡി​സ്നി​യു​ടെ​ ​സ്റ്റാ​ർ​ ​ഇ​ന്ത്യ​യു​മാ​യി​ ​ല​യി​ക്കു​ന്ന​തോ​ടെ​ ​ലോ​ക​ത്തി​ലെ​ ​‌​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​നോ​ദ​ ​വ്യ​വ​സാ​യ​ ​വി​പ​ണി​യു​ടെ​ ​സിം​ഹ​ഭാ​ഗ​വും​ ​പു​തി​യ​ ​ക​മ്പ​നി​ക്ക് ​സ്വ​ന്ത​മാ​കും.​ ​ഇ​രു​ ​ക​മ്പ​നി​ക​ളു​മാ​യു​ള്ള​ ​ല​യ​ന​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ഈ​ ​ആ​ഴ്ച​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​ബ്ളൂം​ബെ​ർ​ഗ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ഡി​സ്നി​ ​പ്ള​സ് ​ഹോ​ട്ട് ​സ്റ്റാ​ർ അടക്കമുള്ള​ ​വിവിധ എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് ​ചാ​ന​ലു​ക​ൾ​ ​ഡി​സ്‌​നി​ ​ഇ​ന്ത്യ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RELIANCE, MUKESH AMBANI, VANTHARA, STAR OF THE FOREST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.