SignIn
Kerala Kaumudi Online
Saturday, 27 July 2024 9.12 AM IST

 പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരിപ്പാർട്ടി ആന്ധ്രാ മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ

minister

ഹൈദരാബാദ്: ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി പാർട്ടി നടത്തുന്നതിനിടെ ആന്ധ്രാ മുൻ മുഖ്യന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ. കെ. റോസയ്യയുടെ കൊച്ചുമകനും ബി.ജെ.പി നേതാവ് ഗജ്ജല യോഗാനന്ദിന്റെ മകനുമായ ഗജ്ജല വിവേകാനന്ദിനെയാണ് (37) അറസ്റ്റ് ചെയ്തത്. മഞ്ജീര ഗ്രൂപ്പിന്റെ ഡയറക്ടറാണ് വിവേകാനന്ദ്.

ഹൈദരാബാദിലെ റാഡിസൺ ബ്ലൂ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന റെയ്ഡിൽ വിവേകാനന്ദ് ഉൾപ്പെടെ

പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്‌ഡ്. ഇവരിൽ നിന്ന് കൊക്കെയിൻ ഉൾപ്പെടെ മാരക ലഹരിമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലിൽ വച്ച് പാർട്ടി നടത്തിയത് താനാണെന്ന് ചോദ്യം ചെയ്യലിൽ വിവേകാനന്ദ് സമ്മതിച്ചു.

തെലങ്കാനയിലെ നിയമസഭയിലേക്ക് മത്സരിച്ച വ്യക്തിയാണ് വിവേകാനന്ദിന്റെ പിതാവ് ജി. യോഗാനന്ദ്. സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

കൊക്കെയ്ൻ അടങ്ങിയ മൂന്ന് പ്ലാസ്റ്റിക് സാച്ചറ്റുകൾ, ഓരോന്നിനും ഒരു ഗ്രാം തൂക്കം, ലഹരി ഉപയോഗത്തിനുള്ള വെള്ള നിറത്തിലുള്ള പേപ്പറുകൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. അതിനിടെ, അന്വേഷണ സംഘം ജൂബിലി ഹിൽസിലെ ഗജ്ജല വിവേകാനന്ദന്റെ വസതിയിലെത്തി. വൈദ്യപരിശോധനയിൽ മയക്കുമരുന്ന് ഉപയോഗം പോസിറ്റീവായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.