ബോളിവുഡ് താരം തപ്സി പന്നുവും ബാഡ്മിന്റൺ താരം മത്യാസ ബോയും വിവാഹിതരാകുന്നു. സിഖ് -ക്രിസ്ത്യൻ ആചാരപ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. ബോളിവുഡിൽനിന്ന് ആർക്കും ക്ഷണമില്ല.വിവാഹം ആർഭാടമായി നടത്താൻ തപ്സിക്കും കുടുംബത്തിനും താത്പര്യമില്ല. തപ്സിയും മത്യാസും പത്തുവർഷത്തിലേറെയായി പ്രണയത്തിലാണ്. മാർച്ച് അവസാനം വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം വോ ലഡ്കി ഹേ കഹാൻ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബച്ചർ, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |