അങ്കമാലി: ചാലക്കുടിയിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രൊഫ. സി .രവീന്ദ്രനാഥിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പട്ടണത്തിലെ റോഡ് ഷോയോടെ അങ്കമാലിയിൽ തുടക്കമായി. എ. പി കുര്യൻ സ്മാരക മന്ദിരാങ്കണത്തിൽ നിന്നും ആരംഭിച്ച റോഡ് ഷോ ടി. ബി ജംഗ്ഷനിലൂടെ പഴയ മാർക്കറ്റ് റോഡ് വഴി സെൻ്റർ ജംഗ്ഷൻ എൽ.എഫ് ജംഗ്ഷൻ ബാങ്ക് ജംഗ്ഷൻ അങ്ങാടി കടവ് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ നഗരസഭ ഓഫീസിന് മുന്നിലൂടെ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വേങ്ങൂരിലെ കൊയ്ത്തുത്സവത്തിൽ പങ്കെടുത്ത് അഞ്ച് മണിയോടെ എ പി കുര്യൻ സ്മാരക മന്ദിരത്തിലെത്തിയ രവീന്ദ്രനാഥിന് സ്വീകരണം നൽകി.
സി.പി.എം. മണ്ഡലം സെക്രട്ടറി കെ.കെ. ഷിബു. പാർലമെൻ്റ് മണ്ഡലം സെക്രട്ടറി യു.പി ജോസഫ് ,ജനതാദൾ ദേശീയ സെക്രട്ടറി ജോസ് തെറ്റയിൽ, സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ അഷറഫ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ എം.പി പത്രോസ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി.കെ സലിം കുമാർ കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി മാത്യൂസ് കോലഞ്ചേരി ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ജെയ്സൻ പാനികുളങ്ങര എൻസിപി ബ്ലോക്ക് പ്രസിഡന്റ് എം കെ രാജീവ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |