തിരുവനന്തപുരം : പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ വായ്പ കുടിശികയ്ക്ക് ആശ്വാസമായ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടിയെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.ഇതിലൂടെ പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവുണ്ട് . അതിദരിദ്ര സർവ്വേ പട്ടികയിൽ ഉൾപ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റിൽ 100 ശതമാനം കരുതൽ വയ്ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതിപ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |