SignIn
Kerala Kaumudi Online
Saturday, 27 July 2024 6.20 AM IST

ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിന് നാളെ തുടക്കം

anand-ambani

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹപൂർവ ആഘോഷങ്ങൾക്ക് നാളെ ഗുജറാത്തിലെ ജാംനഗറിൽ തുടക്കമാകും. ജൂലായിൽ നടക്കുന്ന അത്യാഡംബര വിവാഹത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തും. മുംബയിലെ വിരൻ മർച്ചന്റിന്റെയും ഷീലയുടെയും മകൾ രാധിക മർച്ചന്റാണ് വധു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,500ൽ അധികം വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. വിവാഹത്തിനെത്തുന്നവർക്കായി വന്യമ്യഗങ്ങളെ അധിവസിപ്പിച്ചിട്ടുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ പാർക്കിൽ സന്ദർശനവും ഒരുക്കിയിട്ടുണ്ട്.

മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ്, മൈക്രോസാേഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.