കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച ജീവനക്കാരുടെ ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്തതായും ഫെബ്രുവരിയിലെ പെൻഷൻ വിതരണം ചെയ്യാനുള്ള നടപടി തുടങ്ങിയതായും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ട്രാൻസ്പോർട്ട് പെൻഷണേഴ്സ് ഫ്രണ്ട് നല്കിയ കോടതിയലക്ഷ്യ ഹർജിയിലാണ് വിശദീകരണം. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി മാർച്ച് അഞ്ചിന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |