റിയാദ്: സൗദി ഫുട്ബോൾ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ. ഒരു കളിയിലാണ് ലീഗിൽ അൽ നസ്ർ ക്ലബിന്റെ താരമായ റൊണാൾഡോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. നടപടിയിന്മേൽ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീൽ നൽകാൻ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
'മെസി മെസി' എന്ന് ആർത്തുവിളിച്ച ആരാധകർക്ക് നേരെയായിരുന്നു റൊണാൾഡോ അശ്ലീല ആംഗ്യം കാട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ താരത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. നേരത്തേ അൽ - ഹിലാൽ മത്സരത്തിനിടെയും മെസി ആരവത്തിൽ രൂക്ഷ പ്രതികരണവുമായി റൊണാൾഡോ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം താരം ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |