SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.07 PM IST

പ്രവാസികൾക്കൊരു സന്തോഷ വാർത്ത; അപേക്ഷ നൽകേണ്ട, യുഎഇ സർക്കാർ ഗോൾഡൻ വിസ ഇങ്ങോട്ട് നൽകും

golden-visa

ദുബായ്: 2018ൽ പ്രഖ്യാപിച്ചതുമുതൽ യുഎഇ നിവാസികൾക്കിടയിൽ ഏറെ ഹിറ്റായ ഒന്നാണ് ഗോൾഡൻ വിസ. യുഎഇയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ താമസക്കാ‌ർക്ക് മാത്രമാണ് തുടക്കത്തിൽ ഇത് നൽകിയിരുന്നത്. പിന്നീട് ഇത് വസ്തു ഉടമകൾ, നിക്ഷേപകർ, മുൻനിര പ്രവർത്തകർ, പ്രഗത്ഭരായ വിദ്യാർത്ഥികൾ എന്നിവർക്കും നൽകിതുടങ്ങി.

ഇപ്പോഴിതാ അപേക്ഷിക്കാതെ തന്നെ ഒരു വിഭാഗം ആളുകൾക്ക് ഗോൾഡൻ വിസ ലഭ്യമാകുമെന്ന റിപ്പോ‌ർട്ടുകൾ പുറത്തുവരികയാണ്. രണ്ട് ദശലക്ഷം ദി‌ർഹമോ അതിലധികമോ മൂല്യമുള്ള വസ്തു യുഎഇയിൽ സ്വന്തമായുള്ളവർക്ക് അപേക്ഷിക്കാതെ തന്നെ ഗോൾഡൻ വിസ ലഭിക്കുമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ അറിയിക്കുന്നു.

ഓരോ എമിറേറ്റിലെയും ഭൂമിവകുപ്പുകൾ ഐസിപി പോർട്ടലുമായി ബന്ധിപ്പിക്കും. വിസ പുതുക്കുന്ന സമയം താമസക്കാരന്റെ ഉടമസ്ഥതയിലുള്ള വസ്‌തുവിന്റെ മൂല്യം അധികൃതർക്ക് സ്വമേധയാ അറിയാൻ സാധിക്കും. വസ്തുമൂല്യം രണ്ട് മില്യൺ ദർഹത്തിന് മുകളിലുള്ളവർക്ക് അവർ അപേക്ഷിക്കാതെതന്നെ ഗോൾഡൻ വിസ നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഈ വ‌ർഷമാദ്യം യുഎഇ സർക്കാർ വസ്‌തു ഉടമകൾക്കുള്ള നിബന്ധനകൾ കൂടുതൽ ലഘൂകരിച്ചിരുന്നു. വിസയ്ക്ക് അപേക്ഷിക്കുന്നതിനായി കുറഞ്ഞത് ഒരു മില്യൺ ദിർഹമിന്റെ ഡൗൺ പേയ്‌മെന്റ് നൽകണമെന്നുള്ള നിബന്ധന എടുത്തുമാറ്റി. പുതിയ സംവിധാനം ഈവർഷം തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൂമിയുടെ മൂല്യത്തിലൂ‌ടെ അപേക്ഷിക്കാതെ തന്നെ ഗോൾഡൻ വിസയ്ക്ക് അഹർരാകുന്നവർക്ക് ഇമിഗ്രേഷനിൽ നേരിട്ടെത്തി വിസ നേടിയെടുക്കാൻ സാധിക്കും.

എന്താണ് ഗോൾഡൻ വിസ?

യു എ ഇയുടെ സാമ്പത്തിക, സാമൂഹിക വികസനരംഗത്ത് മികച്ച സംഭാവന നൽകിയവർക്ക് ആദരപൂർവം സമ്മാനിക്കുന്നതാണ് ഗോൾഡൻ വിസ. യു എ ഇയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് മുഖ്യലക്ഷ്യം. അഞ്ചുവർഷം, 10 വർഷം എന്നിങ്ങനെ കാലാവധിയുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്നയാളുടെ കുടുംബാംഗങ്ങൾ, ബിസിനസ് പാർട്ണർ എന്നിവർക്കും ഇതേ വിസ ലഭിക്കും.

അർഹർ ആരെല്ലാം

നിക്ഷേപകർ, സംരംഭകർ, ശാസ്ത്രമേഖലയിലടക്കം പ്രാഗത്ഭ്യം തെളിയിച്ചവർ, മിടുമിടുക്കരായ വിദ്യാർത്ഥികൾ എന്നിവരാണ് അർഹർ. ഗോൾഡൻ വിസ ലഭിച്ചാൽ യു എ ഇ പൗരന്റെ സ്‌പോൺസർഷിപ്പില്ലാതെ തന്നെ ഇവർക്ക് 10 വർഷക്കാലംവരെ യു എഇയിൽ തങ്ങാം.

ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങൾ

ഗോൾഡൻ വിസയുള്ളവർക്ക് പങ്കാളികൾ, കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് റസിഡൻസ് പെർമിറ്റുകൾ സ്പോൺസർ ചെയ്യാൻ സാധിക്കും. ആൺമക്കളെ സ്‌പോൺസർ ചെയ്യുന്നതിനുള്ള പ്രായപരിധി 18ൽ നിന്ന് 25 ആക്കി ഉയർത്തിരുന്നു. അവിവാഹിതരായ പെൺമക്കൾക്ക് പ്രായപരിധിയില്ല. കൂടാതെ, ഗാർഹിക തൊഴിലാളികളുടെ എണ്ണം സ്പോൺസർ ചെയ്യുന്നതിന് പരിധിയില്ല.

യൂറോപ്യൻ നിക്ഷേപകർക്കിടയിൽ ഗോൾഡൻ വിസയുടെ ഡിമാൻഡ് വർദ്ധിച്ചുവരുന്നതായി റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർ വെളിപ്പെടുത്തുന്നു. വിസ ലഭിക്കുന്നതിന് വേണ്ടി മാത്രം ദുബായിൽ ആസ്തികൾ വാങ്ങുന്നവർ നിരവധിയാണ്. 2023ന്റെ ആദ്യ പകുതിയിൽ മാത്രം നൽകിയ ഗോൾഡൻ വിസകളുടെ എണ്ണത്തിൽ 52 ശതമാനം വർദ്ധനയുണ്ടായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) - ദുബായ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, UAE, GOLDEN VISA, WITHOUT APPLYING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.