SignIn
Kerala Kaumudi Online
Sunday, 21 April 2024 12.44 AM IST

കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ ബിനു പീഡിപ്പിച്ചത് മറ്റൊരു കാര്യം ആവശ്യപ്പെട്ട്, രാജലക്ഷ്മിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

crime


കാട്ടാക്കട:യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.കാട്ടാക്കട പട്ടകുളം പുന്നവിള പുത്തന്‍ വീട്ടില്‍ ബിനുവാണ് (31) അറസ്റ്റിലായത്.2021 ഡിസംബര്‍ 16നാണ് ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു,25) കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.സംഭവസമയത്ത് ബിനു പുറത്തുപോയിരിക്കുകയായിരുന്നുവെന്നും ഭര്‍തൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് രാജലക്ഷ്മിയുടെ സഹോദരി രേഷ്മ കാട്ടാക്കട പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നു.

വെള്ളറട കൂതാളി രേഷ്മ ഭവനില്‍ ഓട്ടോഡ്രൈവറായ രാജന്റെ മകളാണ് രാജലക്ഷ്മി. മരണ ദിവസം രാത്രിയില്‍ ബിനുവിന്റെ സുഹൃത്തുക്കളാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ മരണവിവരം അറിയിച്ചത്. മരിച്ചെന്ന് പറയുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പും രാജലക്ഷ്മി ഫോണില്‍ സന്തോഷത്തോടെ സംസാരിച്ചിരുന്നതായും സഹോദരി രേഷ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

അലങ്കാര ജാേലികള്‍ ചെയ്യുന്ന പണിയായിരുന്നു ബിനുവിന്. തുടക്കം മുതല്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്നും ബിനു രാജലക്ഷ്മിയെ മര്‍ദ്ദിക്കാറുണ്ടെന്നും ശരീരത്തില്‍ മുറിവിന്റെ പാടുകളുണ്ടെന്നും കുട്ടികള്‍ വേണ്ടെന്ന നിലപാട് ബിനു സ്വീകരിച്ചത് രാജലക്ഷ്മിയെ തളര്‍ത്തിയിരുന്നതായും ഇതേചൊല്ലി വഴക്ക് നടന്നിരുന്നതായും രേഷ്മ മൊഴി നല്‍കിയിരുന്നു.

രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കവും മാനസിക പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.തുടര്‍ന്ന് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.