കോഴിക്കോട് : ആഗോള ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നേത്യത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി ദക്ഷിണ ആഫ്രിക്കയിലെ സാംബിയയിലേക്ക് വ്യാപിപ്പിച്ചു. വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കാനായി മലബാർ ഗ്രൂപ്പ് തുടങ്ങിയതാണ് 'ഹംഗർ ഫ്രീ വേൾഡ് ' പദ്ധതി. പ്രതിവർഷം ഇവിടുത്തെ സ്കൂളുകളിൽ കുട്ടികൾക്ക് 36 ലക്ഷം സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് മലബാർ ഗ്രൂപ്പിന്റെ തീരുമാനം.
മലബാർ ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഹബായ യു.എ.ഇയിലെ ദുബായ് ഗോൾഡ് സൂക്കിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ. പി അബ്ദുൾ സലാം, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |