ഭുവനേശ്വർ: കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യൂമാനിറ്റേറിയൻ അവാർഡ്
മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവകാരുണ്യപ്രവർത്തകനുമായ ബിൽ ഗേറ്റ്സ് ഏറ്റുവാങ്ങി. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ കെ.ഐ.ഐ.ടി (കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി), കെ.ഐ.ഐ.എസ് (കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസ്) സ്ഥാപകൻ പ്രൊഫ. അച്യുത സാമന്തയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ജീവകാരുണ്യപ്രവർത്തനങ്ങളിലെ സജീവ ഇടപെടലാണ് ബിൽ ഗേറ്റ്സിനെ അവാർഡിനർഹനാക്കിയത്. അവാർഡ് ജേതാക്കളുടെ പട്ടികയിൽ ബിൽ ഗേറ്റ്സും ചേരുന്നുവെന്നത് ബഹുമതിയാണെന്ന് ചടങ്ങിൽ അച്യുത സാമന്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |