SignIn
Kerala Kaumudi Online
Saturday, 27 July 2024 9.22 AM IST

ഉണ്ണി മുകുന്ദൻ സിനിമയ്ക്ക് കെജിഎഫിന് പാട്ടൊരുക്കിയ സംഗീത സംവിധായകൻ എത്തുന്നു; ആവേശത്തിൽ ആരാധകർ

unni-mukundan

കെ ജി എഫ്1, 2 ഉൾപ്പെടെ വമ്പൻ സിനിമകൾക്ക് സംഗീതം ഒരുക്കിയ ഹിറ്റ് സംഗീത സംവിധായകൻ നടൻ ഉണ്ണി മുകുന്ദന്റെ സിനിമയ്ക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നു. നിരവധി സൂപ്പർഹിറ്റ് കന്നഡ സിനിമകൾക്ക് സംഗീതം ഒരുക്കിയ രവി ബസ്രുർ ഉണ്ണി മുകുന്ദൻ ചിത്രമായ 'മാർക്കോയ്ക്ക്' വേണ്ടിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. രവി ബസ്രുർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

A post shared by Ravi Basrur Official (@ravibasrur)

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് മാർക്കോ. ക്യൂബ്‌സ് എന്റർടെയിൻമെന്റും യു എഫ് എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷരീഫ് മുഹമ്മദ്, അബ്‌ദുൾ ഗദ്ദാഫ് എന്നിവരാണ് നിർമാതാക്കൾ. ഏകദേശം 30 കോടിയാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ് എന്നാണ് റിപ്പോർട്ട്. മിഖായേൽ, ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നിവയാണ് ഹനീഫ് അഥേനി ഒരുക്കിയ മറ്റ് ചിത്രങ്ങൾ.

മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റേതായി തിയേറ്ററിലെത്തിയ അവസാനച്ചിത്രം. ഗന്ധർവ്വ ജൂനിയർ, ജയ് ഗണേഷ്, തമിഴ് ചിത്രം കരുടൻ തുടങ്ങിയവയാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പ്രോജക്‌ടുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KGF, RAVI BASRUR, UNNI MUKUNDAN, SONGS, MUSIC DIRECTOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.