SignIn
Kerala Kaumudi Online
Saturday, 27 July 2024 9.19 AM IST

പ്രധാനമന്ത്രി മോദി വാരണാസിയിൽ നിന്ന് മത്സരിക്കും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, തൃശൂരിൽ സുരേഷ് ഗോപി, ബിജെപി ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു

bjp

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരണാസിയിൽ നിന്നും ജനവിധി തേടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കും. 16 സംസ്ഥാനങ്ങളിൽ നിന്നായുള്ള 195 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരും 34 കേന്ദ്ര മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി കിരൺ റിജ്‌ജു അരുണാചൽ വെസ്റ്റിൽ നിന്ന് മത്സരിക്കും. ആദ്യ ഘട്ട പട്ടികയിൽ 28 വനിതകളും ഇടംപിടിച്ചു. 47 യുവാക്കളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ 12 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശ്ശൂരിൽ സുരേഷ് ഗോപിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, മലപ്പുറത്ത് അബ്‌ദുൾ സലാം, കാസർകോട് എം.എൽ അശ്വിനി., കോഴിക്കോട് എം.ടി രമേശ്, പത്തനംതിട്ടയിൽ അനിൽ ആന്റണി, പാലക്കാട് സി.കൃഷ്‌ണകുമാർ, കണ്ണൂർ സി.രഘുനാഥ്, വടകര പ്രഫുൽ കൃഷ്‌ണ, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം എന്നിവരാണ് കേരളത്തിൽ നിന്നും മത്സരിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION, 2024 LOKSABHA, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.