ബാന്ദ്ര: ബി.സി.സി.ഐ വാർഷിക കരാറിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആഭ്യന്തരക്രിക്കറ്റിൽ മുംബയ്ക്കായി രഞ്ജി സെമി ഫൈനലിൽ തമിഴനാടിനെതിരെ കളത്തിലിറങ്ങി ശ്രേയസ് അയ്യർ. തമിഴ്നാടിനെ ഒന്നാം ഇന്നിംഗ്സിൽ റൺസിന് ഓൾഔട്ടാക്കിയ മുംബയ് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ45/2 എന്ന നിലയിലാണ്. നേരത്തേ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസിനോട് രഞ്ജി ക്വാർട്ടറിൽ മുംബയ്ക്കായി കളിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടെങ്കിലും പരിക്കാണെന്ന് പറഞ്ഞ് മാറി നിന്നു. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ഡോക്ടർമാർ താരം ഫിറ്റാണെന്ന് റിപ്പോർട്ട് നൽകിയതോടെ ശ്രേയസിന് പണികിട്ടുകയായിരുന്നു.
മറ്റൊരു സെമിയിൽ വിദർഭയെ ഒന്നാം ഇന്നിംഗ്സിൽ 170 റൺസിന് ഓൾഔട്ടാക്കിയ മധ്യപ്രദേശ് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 47/1 എന്ന നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |