SignIn
Kerala Kaumudi Online
Saturday, 27 July 2024 1.03 PM IST

കണ്ഠീരവയിൽ കടംകൂടി

isl

ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനോട് തോറ്റു (1-0)​

ബംഗളൂരു: ബംഗളൂരു എഫ്.സിയുടെ ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയം വീണ്ടും കേരളാ ബ്ലാസ്റ്റേഴ്സിന് ബാലികേറാമലയയി. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ സുനിൽ ഛെത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിലൂടെ തങ്ങളെ കരയിച്ച ബംഗളൂരുവിനോട് പകരം വീട്ടാനെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണയും ശ്രീകണ്ഠീരവയിൽ നിന്ന് തോറ്റുമടങ്ങി. കിലോമീറ്ററുകൾ താണ്ടിയെത്തി പ്രിയ ടീമിനായി ഗാലറിയിൽ ആവേശത്തിരയൊരുക്കിയ മഞ്ഞപ്പടയേയും കരയിച്ച് ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ ബംഗളൂരുവിനോട് തോറ്റത്. 89-ാം മിനിട്ടിൽ ജാവി ഹെർണാണ്ടസാണ് ബംഗളൂരുവിന്റെ ജയമുറപ്പിച്ച ഗോൾ നേടിയത്.

അവസാനം വരെ പൊരുതി നോക്കിയെങ്കിലും കേരളാ ബ്ലാസ്‌റ്റേഴ്സിന് വലകുലുക്കാനായില്ല. ഡയമന്റക്കോസിന്റെ നേതൃത്വത്തിൽ പലതവണ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്ത് വരെ പലതവണ എത്തിയെങ്കിലും നിർഭാഗ്യവും ബംഗളൂരു ഗോളി ഗുർപ്രീത് സന്ധുവും പ്രതിരോധ നിരയും വിലങ്ങ് തടിയായി. മറുവശത്ത് ബംഗളൂരുവും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തി. ക്യാപ്ടൻ സുനിൽ ഛെത്രി രണ്ട് സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തി. ക്രോസ് ബാറിന് കീഴിൽ ബ്ലാസ്റ്റേഴ്സ് ഗോളി കരൺജിത്ത് മികച്ച രണ്ട ്സേവുകൾ നടത്തി.

ജയത്തോടെ ബംഗളൂരു പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്നു. ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.

കണ്ഠീരവയിൽ ജയമില്ല

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ച ആറ് മത്സരത്തിലും ബ്ലാസ്‌റ്റേഴ്സിന് ജയിക്കാനായിട്ടില്ല. ഇന്നലത്തേതും കൂട്ടി ഇവിടെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണ് ഇവിടത്തേത്ത്. ഒരു മത്സരം സമനിലയായി. കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ. എക്സ്ട്രാ ടൈമിൽ സുനിൽ ഛെത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിൽ തോറ്റതിന് ശേഷം ബ്ലാസ്റ്റേഴ്സ് കണ്ണഠീരവയിൽ കളിച്ച ആദ്യ മത്സരമായിരുന്നു ഇന്ന്.

കേരളാതാരങ്ങൾ തയ്യാറാകുന്നതിന് മുന്നേയാണ് ഛെത്രി ഫ്രീകിക്കെടുത്തതെന്നും ഇതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമനോവിച്ച് താരങ്ങളുമായി ബോയ്‌ക്കോട്ട് നടത്തിയിരുന്നു. സംഭവത്തിൽ വുകോമനോവിച്ചിന് വിലക്കും ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും ലഭിച്ചിരുന്നു.

മുംബയ്ക്ക് ജയം

മൊഹാലി: ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബയ് സിറ്റി എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോലുകൾക്ക് പഞ്ചാബ് എഫ്.സിയെ കീഴടക്കി. ഇകർ ഗുറോറ്റ്‌സെന്ന ഇരട്ടഗോളുകളുമായി മുംബയ്‌യുടെ വിജയശില്പിയായി. ലല്ലിയാൻസുവാല ചാംഗ്തെ മുംബയ്‌ക്കായി ഒരുഗോൾ നേടി. മാദിദ് തലാലും വിൽമർ ജോർദാൻ ഗില്ലുമാണ ്പഞ്ചാബിനായി സ്കോർ ചെയ‌്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.