മുംബൈ: ഏറ്റവും പുതിയ കോംപാക്ട് എസ്.യു.വി അടുത്ത വർഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിക്ക് വേണ്ടി സ്കോഡ നിർമ്മിക്കുന്ന കാറുകളിൽ മൂന്നാമത്തേതാണിത്. വിപണിയിൽ തരംഗം സൃഷ്ടിച്ച കുഷാഖ്, സ്ലാവിയ എന്നിവയിൽ ഉപയോഗിച്ച എം.ക്യൂ.ബി.എ ഐഎൻ പ്ലാറ്റ്ഫോമിലാണ് പുതിയ കാറുമെത്തുന്നത്. 2026ഓടെ വാർഷിക വില്പന ഒരു ലക്ഷത്തിലെത്തിക്കാനാണ് പുതിയ കോംപാക്ട് എസ്.യു.വി കൂടി നിരത്തിലിറക്കി സ്കോഡ ഓട്ടോ ഇന്ത്യ ലക്ഷ്യമിടുന്നത്.
കരുത്തുറ്റ വിപണി എന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യൻ, മിഡിൽ ഈസ്റ്റ് മേഖലകളിലെ പുതിയ വിപണികളിലേക്കുള്ള വിപുലീകരണത്തിനും സ്കോഡ ഓട്ടോയുടെ ആഗോള വളർച്ചയിൽ വളരെ നിർണായക പങ്കാണ് ഇന്ത്യയ്ക്കുള്ളതെന്ന്സി കമ്പനി സി.ഇഒ ക്ലോസ് സെൽമർ പറഞ്ഞു. 2021നു ശേഷം ഇന്ത്യയിൽ വിൽപ്പന ഇരട്ടിയായി. അടുത്ത പടിയായി കൂടുതൽ മോഡലുകൾ വിപണിയിലിറക്കുകയാണ്. പുതിയ കോംപാക്ട് എസ്.യു.വി എത്തുന്നതോടെ കമ്പനിയിൽ എല്ലാ തലത്തിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ഉണ്ടാകും. പുതിയ ഉപഭോക്താക്കളേയും നിലവിലുള്ളവരേയും തൃപ്തിപ്പെടുത്തുന്നതിന് പുതിയ സമീപനങ്ങൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി സെയിൽ, ആഫ്റ്റർ സെയിൽ ടീമുകൾക്കുള്ള പരിശീലനങ്ങൾ ആരംഭിച്ചെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനെബ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |