വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ മിസോറി, മിഷിഗൺ, ഐഡഹോ സംസ്ഥാനങ്ങളിൽ നടന്ന ഉൾപാർട്ടി തിരഞ്ഞെടുപ്പുകളിൽ ഡൊണാൾഡ് ട്രംപിന് ജയം. ഇതുവരെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ച ട്രംപ് തന്നെ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്നതിൽ സംശയമില്ല. എതിരാളിയായ നിക്കി ഹേലിയേക്കാൾ ഏറെ മുന്നിലാണ് ട്രംപ്. നാളെ ടെക്സസ്, അലാസ്ക അടക്കം 15 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും ട്രംപ് വിജയപരമ്പര തുടർന്നേക്കും. ഇവ കൂടി കഴിയുന്നതോടെ നിക്കി ഹേലി മത്സരങ്ങളിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |