കോട്ടക്കൽ: കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ എം.പിയും എം.എൽ.എയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കോട്ടയ്ക്കലിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം മലയോര മേഖലയിൽ ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്. രണ്ട് തരത്തിലാണ് പ്രശ്നത്തെ സമീപിക്കാനാവുക. ആക്രമണത്തിന് വിധേയരാകുന്നവരെ സഹായിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയുമാണ് ഒന്ന്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രണ്ടാമത്തേത്. പ്രതിരോധം ശക്തമാക്കിയപ്പോൾ വയനാട്ടിൽ മോശം വാർത്തകൾ കുറഞ്ഞു. കൂടുതൽ ആർ.ആർ.ടികളെയും സ്പെഷ്യൽ സ്ക്വാഡിനെയും നിയോഗിക്കും. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |