SignIn
Kerala Kaumudi Online
Saturday, 27 July 2024 8.49 AM IST

അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്: ലോഗോ പ്രകാശനം ചെയ്തു

riyas
കേരള ടൂറിസം സംഘടിപ്പിക്കുന്ന 'ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷൻ 2024' ന്റെ ലോഗോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യുന്നു. ടൂറിസം ഡയറക്ടർ പി.ബി നൂഹ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് എന്നിവർ സമീപം.

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന 'ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷൻ 2024', ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെൽ എന്നിവയുടെ ലോഗോ മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഈ വർഷം കേരളം ആതിഥേയത്വം വഹിക്കുന്ന സാഹസിക വിനോദ ചാമ്പ്യൻഷിപ്പുകളിൽ ആദ്യത്തേതായ 'ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷൻ 2024' ഇടുക്കിയിലെ വാഗമണിൽ മാർച്ച് 14 മുതൽ 17 വരെയാണ് നടക്കുക. 2024 കലണ്ടർ വർഷത്തെ ആദ്യത്തെ ദേശീയ സർഫിംഗ് ചാമ്പ്യൻഷിപ്പാണ് വർക്കലയിൽ മാർച്ച് 29 മുതൽ 31 വരെ നടക്കുന്ന ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെൽ.

ഇന്ത്യയിലെ ഏറ്റവും വലിയ എയ്രോ സ്‌പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവെലാണ് വാഗമണിലെ ഇന്റർനാഷണൽ പാരാഗ്ലൈഡിംഗ് കോമ്പിറ്റീഷൻ. 100ലധികം ദേശീയഅന്തർദേശീയ പ്രശസ്തരായ ഗ്ലൈഡറുകൾ ഫെസ്റ്റിവെലിൽ പങ്കെടുക്കും. 15ലധികം രാജ്യങ്ങൾ ഫെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പാരാഗ്ലൈഡിംഗ് അന്താരാഷ്ട്ര ചാമ്പ്യന്മാരും ലോകപ്രശസ്ത റൈഡർമാരും പരിപാടിയുടെ ഭാഗമാകും. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യുഎസ്, യുകെ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നും ഡൽഹി, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ് നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ ഉണ്ടായിരിക്കും.

മിനി എക്സ് സി, സ്‌പോട്ട് ലാൻഡിങ് അറ്റ് ടോപ്പ് ലാൻഡിങ് സ്‌പോട്ട്, മിനി അക്രോബാറ്റിക്സ് ഷോ, ഹൈക്ക് ആൻഡ് ഫ്‌ളൈ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, തെർമലിംഗ് എന്നീ ഇനങ്ങളിലാണ് പാരാഗ്ലൈഡിംഗ് മത്സരങ്ങൾ നടക്കുക. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെലിൽ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് തീരനഗരങ്ങളിൽ നിന്നുള്ള സർഫിംഗ് അത്ലറ്റുകൾ വിവിധ വിഭാഗങ്ങളിൽ മത്സരിക്കും. കേരളത്തെ ഇന്ത്യയിലെ പ്രധാന സർഫ് ഡെസ്റ്റിനേഷനാക്കുകയും സർഫിംഗ് കായികവിനോദത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. എസ്യുപി ടെക്നിക്കൽ റേസ്, എസ്യുപി ലോങ് ഡിസ്റ്റൻസ്, എസ്യുപി സ്പ്രിന്റ് റേസ്, പാഡിൽബോർഡ് ടെക്നിക്കൽ റേസ്, പാഡിൽബോർഡ് ലോംഗ് ഡിസ്റ്റൻസ്, എസ്യുപി സർഫിങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷൻ കെഎടിപിഎസും തിരുവനന്തപുരം ഡിടിപിസിയും സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സർഫിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SURFINHG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.