SignIn
Kerala Kaumudi Online
Saturday, 27 July 2024 9.19 AM IST

മുംബയ് രഞ്ജി ഫൈനലിൽ, ഇത് 48-ാം തവണ

rani

ബാന്ദ്ര: തമിഴ്നാടിനെ ഇന്നിംഗ്സിനും 70 റൺസിനും കീഴടക്കി മുംബയ് രഞ്ജി ട്രോഫി ഫൈനലിൽ കടന്നു. മുംബയ്‌യുടെ 48-ാംരഞ്ജി ഫൈനൽ പ്രവേശനമാണിത്. മത്സരത്തിന്റെ മൂന്നാം ദിനം 232റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ തമിഴ്നാട് 162 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സ്കോർ: തമിഴ്നാട് 146/10, 162/10.മുംബയ് 378/10. രണ്ടാം ഇന്നിംഗ്സിൽ മുംബയ്ക്കായി ഷംസ് മുലാനി നാലും ഷർദുൽ താക്കൂർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 70 റൺസെടുത്ത ബാബ അപരാജിത് ആണ് തമിഴ്നാടിന്റെ ടോപ് സ്കോറർ. രാവിലെ 353/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച മുംബയ് 178 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഷർദുൽ താക്കൂറിന്റെ (109) സെഞ്ച്വറിക്ക് പിന്നാലെ തനുഷ് കൊതിയാനും (പുറത്താകാതെ 89) മുംബയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. 106/7 എന്ന നിലിയിൽ നിന്നാണ് മുംബയ് വാലറ്റത്തിന്റെ ചിറകിലേറി 359വരെയെത്തിയത്. ഷർദുലാണ് മാൻ ഓഫ് ദ മാച്ച്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RANJI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.