ഹൈദരാബാദ്: ഐ.എസ്. എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-2ന് സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ്.സി. പാർതിബ് ഗോഗോയിയും ഹൈദരാബാദിന്റഎ മലയാളി താരം അലക്സ് സജിയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളിന്റെ പിൻബലത്തിൽ നോർത്ത് ഈസ്റ്റ് 2-0ത്തിന്റെ ലീഡ് നേടിയിരുന്നു. എന്നാൽ മകാൻ ചോതേയും ജാവോ വിക്ടറും 70,76 മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെ ഹൈദരാബാദ് സമനില നേടുകയായിരുന്നു. ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയുടെ മികച്ച സേവുകൾ ഹൈദരാബാദിനെ തോൽവിയിൽ നിന്ന് രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. സമനില നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി. അവരിപ്പോൾ എട്ടാം സ്ഥാനത്താണ്. സീസണിൽ ഒരു ജയം പോലുമില്ലാത്ത ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |