SignIn
Kerala Kaumudi Online
Wednesday, 22 May 2024 9.24 AM IST

ചേങ്കോട്ടുകോണത്ത് സുഹൃത്ത് തീകൊളുത്തിയ സ്ത്രീ മരിച്ചു; പൊള്ളലേറ്റ മദ്ധ്യവയസ്‌കൻ ചികിത്സയിൽ

saritha

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് സുഹൃത്ത് തീകൊളുത്തിയ സ്ത്രീ മരിച്ചു. ചേങ്കോട്ടുകോണം എസ് എൻ പബ്ലിക് സ്‌കൂളിന് സമീപം സോമസൗതം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ ഭാര്യ സരിത (46) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി 8.30നായിരുന്നു സരിതയെ പൗഡിക്കോണം ചെല്ലമംഗലം പ്ളാവില വീട്ടിൽ ബിനു (50) തീകൊളുത്തിയത്. ശേഷം ഇയാളും സ്വയം തീകൊളുത്തി.

ആക്ടീവ സ്‌കൂട്ടറിലെത്തിയ ബിനു സരിതയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്. ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെയും നാട്ടുകാർ കണ്ടെത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം ഫയ‍ർഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ സി മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയായിരുന്നു സരിത. ഇവർക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവർ തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സരിതയുടെ ഭർത്താവ് 10 വർഷം മുമ്പാണ് മരിച്ചത്.

അതേസമയം,​ സരിതയുടെ ടൂ വീലറിൽ പെട്രോൾ തീർന്നതിനാൽ തന്നോട് അഞ്ചു ലിറ്റർ പെട്രോൾ വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനു പൊലീസിനോട് പറഞ്ഞു. പെട്രോളുമായി എത്തിയപ്പോൾ സരിത അതുവാങ്ങി സ്വന്തം ശരീരത്തിലും തന്റെ ശരീരത്തിലും ഒഴിച്ച് തീകത്തിക്കുകയായിരുന്നെന്നും ബിനു പറഞ്ഞു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ബിനുവിന്റെ സ്‌കൂട്ടറിൽ നിന്ന് വെട്ടുകത്തി,​മണൽ കലർത്തിയ മുളുകുപൊടി എന്നിവ കണ്ടെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, SARITHA DEATH, WOMAN, WOMAN DIES
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.