SignIn
Kerala Kaumudi Online
Saturday, 27 July 2024 6.26 PM IST

നാപ്കിൻ ഡിസ്ട്രോയർ വിതരണം

napkin

ധർമ്മശാല: ആന്തൂർ നഗരസഭ 2023-23 വാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിലുള്ള സ്കൂളുകൾക്ക് നാപ്കിൻ ഡിസ്ട്രോയർ വിതരണം ചെയ്തു. പ്രശസ്ത നാടകനടിയും നഗരസഭ സ്വച്ഛ് അംബാസിഡറുമായ രജിതാ മധു കടമ്പേരി ഗവ. യൂപി സ്കൂൾ പ്രഥമാദ്ധ്യപകൻ ആഷിക് മാഷിന്ന് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേർസൺ വി.സതീദേവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. വി.പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ എം.ആമിന, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.മുഹമ്മദ് കുഞ്ഞി, കൗൺസിലർ കെ.വി.ഗീത സെക്രട്ടറി പി.എൻ.അനീഷ് എന്നിവർ സന്നിഹിതരായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ സ്വാഗതവും പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.കെ.രൂപേഷ് നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.