കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ ഹരീഷാണ് (30) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടിയും സുഹൃത്തും ട്യൂഷന് പോകാനായി രണ്ടാംകുറ്റി കെ.സി മുക്കിന് സമീപത്ത് എത്തിയപ്പോൾ ഇയാൾ വഴിചോദിക്കാനെന്ന വ്യാജേന പെൺകുട്ടിയെ സമീപിക്കുകയും പിന്നീട് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
അടുത്ത ദിവസവും ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കെ.സി മുക്കിൽ എത്തിയ പെൺകുട്ടികളെ ഇയാൾ ദുരുദ്ദേശത്തോടെ സമീപിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കിളികൊല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വൈശാഖ്, നിസാമുദ്ദിൻ, സന്തോഷ്, സി.പി.ഒ ബിന്ദുമോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |