SignIn
Kerala Kaumudi Online
Sunday, 28 April 2024 6.27 AM IST

കെ.മുരളീധരനു ആവേശകരമായ സ്വീകരണം

k-muraleedharan

തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനു ഇന്നലെ രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകർ ഉജ്ജ്വല വരവേൽപ്പ് നൽകി. റെയിൽവേ സ്റ്റേഷൻ മുതൽ തൃശൂർ ഡി.സി.സി ഓഫീസ് വരെ നടത്തിയ റോഡ് ഷോയിൽ വെയിലിനെ വകവയ്ക്കാതെ പ്രവർത്തകർ പങ്കെടുത്തു. രാവിലെ പത്തിനാണ് സ്വീകരണമെന്ന് അറിയിച്ചിരുന്നെങ്കിലും 12.20നാണ് മുരളീധരൻ കോഴിക്കോട്ട് നിന്നെത്തിയത്.

അഭിവാദ്യമർപ്പിച്ചും മുദ്രാവാക്യം വിളിച്ചും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ എം.പി, യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസെന്റ്, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഒ.അബ്ദുറഹിമാൻ കുട്ടി, പി.എ.മാധവൻ എന്നിവർ നേതൃത്വം നൽകി. ടി.എൻ.പ്രതാപൻ എം.പിയും ജോസ് വള്ളൂരും തുറന്ന വാഹനത്തിൽ മുരളീധരനൊപ്പമുണ്ടായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം മുരളീമന്ദിരത്തിലെത്തി ലീഡർ കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.